അവലോകനം
പൊതുവായ അവലോകനം
പ്രധാന ചുമതലകൾ
സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രധാന പ്രവർത്തനങ്ങളായ വാർഷിക പദ്ധതി രൂപീകരണം, പഞ്ചവത്സര പദ്ധതി രൂപീകരണം എന്നിവയുടെ ഏകോപനം, സാമ്പത്തിക അവലോകന രേഖയുടെ ഏകീകരണവും ഏകോപനവും, നീതി ആയോഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആസൂത്രണ ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കുക, ബഹു. വൈസ് ചെയർ പേഴ്സൺ /മെമ്പർ സെക്രട്ടറി എന്നിവർ നിർദ്ദേശിക്കുന്ന മറ്റു പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ. ലെക്ചർ സീരീസുകൾ സംഘടിപ്പിക്കുകയും പ്ലാനിംഗ് മാറ്റേഴ്സുമായി ബന്ധപ്പെട്ട ന്യൂസ്ലേറ്റർ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതും ഈ വിഭാഗത്തിലാണ്. ഓൺലൈൻ പ്ലാൻ മോണിറ്ററിംഗ് സംവിധാനമായ പ്ലാൻസ്പേസ് പ്രവർത്തനങ്ങളും ഈ വിഭാഗത്തിലാണ്.
ഈ വിഭാഗത്തിന്റെ പ്രധാന സംരംഭങ്ങൾ
- പ്ലാനിംഗ് മാറ്റേഴ്സുമായി ബന്ധപ്പെട്ട ന്യൂസ്ലേറ്റർ പ്രസിദ്ധീകരണം.
- പഠന റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം.
- പ്ലാൻ ഫണ്ടിന്റെ ജില്ല തിരിച്ചുള്ള വിവരങ്ങളുടെ റിപ്പോർട്ട്
- ജില്ലാ വികസന റിപ്പോർട്ട് – തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പ്രകാരം
- തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ റിപ്പോർട്ട്
പ്രവര്ത്തനങ്ങള്
പ്രവര്ത്തനങ്ങള്
പദ്ധതി ഏകോപന വിഭാഗവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ
- മറ്റു വിഭാഗങ്ങളുമായി കൂടിയാലോചിച്ചു കൊണ്ട്, ദേശീയ തലത്തിലുള്ള മുൻഗണനകൾക്കും പദ്ധതി ലക്ഷ്യങ്ങൾക്കും അനുസൃതമായി നമ്മുടെ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനായുള്ള നയങ്ങളുടെ രൂപീകരണം.
- വിവിധ വിഷയങ്ങളിലുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതിന് മറ്റ് വിഭാഗങ്ങൾക്കുള്ള പിന്തുണ.
- സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അതത് സമയങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് സെക്രെട്ടറിമാരുടെയും വകുപ്പ് തലവന്മാരുടെയും യോഗം സംഘടിപ്പിക്കുക.
- പഞ്ചവത്സര പദ്ധതികളുടെയും വാർഷിക പദ്ധതികളുടെയും രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ ഏകോപനം.
- ആസൂത്രണ ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കലും അതിനാവശ്യമായ പശ്ചാത്തല രേഖകൾ തയ്യാറാക്കലും.
- വിവിധ വിഭാഗങ്ങൾ തയ്യാറാക്കുന്ന വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ബജറ്റ് രേഖയുടെ ഏകോപനം.
- ബജറ്റ് പ്രക്രിയയുടെ ഭാഗമായി നിയമസഭയിൽ സമർപ്പിക്കുന്നതിനുള്ള സാമ്പത്തിക അവലോകന രേഖയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ജോലികളുടെ ഏകോപനം.
- ഭാരത സർക്കാർ, നീതി ആയോഗ്, ഫിനാൻസ് കമ്മീഷൻ, അന്തര് സംസ്ഥാന കൗൺസിൽ തുടങ്ങിയവയ്ക്ക് സംസ്ഥാന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വരൂപിച്ച് ലഭ്യമാക്കുക.
- തുടർച്ചയായുള്ള ഓൺലൈൻ പ്ലാൻ മോണിറ്ററിംഗ് സംവിധാനമായ പ്ലാൻസ്പേസിന്റെ നടപ്പാക്കലും സംസ്ഥാന പദ്ധതി ചെലവുകളുമായി ബന്ധപ്പെട്ട വിവര ശേഖരണവും .
- പദ്ധതി വിഹിതത്തിന്റെ, സംസ്ഥാനത്തൊട്ടാകെയുള്ള ജില്ല തിരിച്ചുള്ള വിതരണത്തിന്റെ രേഖീകരണം.
- രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ആളുകളെ കൊണ്ട് വിവിധ വികസന വിഷയങ്ങളിൽ പ്രഭാഷണ പരമ്പരകള് സംഘടിപ്പിക്കുക.
- സംസ്ഥാന ആസൂത്രണ ബോർഡിന്റെതായി ന്യൂസ് ലെറ്ററുകളുടെ പ്രസിദ്ധീകരണം.
ചീഫ് പ്രൊഫൈല്
ചീഫ് പ്രൊഫൈല്
സ്റ്റാഫ് വിവരങ്ങള്
സ്റ്റാഫ് വിവരങ്ങള്
| ക്രമ നം | പേര് | പദവി | ബന്ധപ്പെടേണ്ട നമ്പര് |
| 1 | ശ്രീ. വിന്സെന്റ് സെബാസ്റ്റ്യന് എ.റ്റി. | ചീഫ് (i/c) | 9497677640 |
| 2 | ഡോ. അനില്കുമാര് ബി.എം. | ഡെപ്യൂട്ടി ഡയറക്ടര് | 9447440621 |
| 3 | ശ്രീമതി. മിനി ചന്ദ്രന് | അസിസ്റ്റന്റ്റ് ഡയറക്ടര് | 9495035242 |
| 4 | ശ്രീമതി. ശ്രീദേവി എസ്.എസ്. | അസിസ്റ്റന്റ്റ് ഡയറക്ടര് | 9497690414 |
| 5 | ശ്രീമതി. ജയകുമാരി ജി. | റിസര്ച്ച് ഓഫീസര് | 9446107830 |
| 6 | ശ്രീമതി. സൗമ്യ എസ്.എന്. | റിസര്ച്ച് അസിസ്റ്റന്റ്റ് | 8281190793 |
| 7 | ശ്രീ. ജിഷ്ണു എം.ജെ | റിസര്ച്ച് അസിസ്റ്റന്റ്റ് | 8075227493 |
| 8 | ശ്രീമതി. നിഷ ജെറോം | കോണ്ഫിഡന്ഷ്യല് അസിസ്റ്റന്റ്റ് | 9544450774 |
| 9 | ശ്രീ. പ്രവീണ് വി.പി. | ടൈപ്പിസ്റ്റ് | 8281737384 |
| 10 | ശ്രീ. കണ്ണന് എം. | ഓഫീസ് അറ്റന്റന്റ് | 9037323056 |
| 11 | ശ്രീ. റഹീസ് മോന് എ.ആർ. | ഡ്രൈവര് | 8943127053 |
ഓര്ഗനോഗ്രാം

പ്രധാന സംരംഭങ്ങള്
പ്രധാന സംരംഭങ്ങള്
പ്രധാനപ്പെട്ട ലിങ്കുകള്
പ്രധാനപ്പെട്ട ലിങ്കുകള്
- ധനകാര്യ വകുപ്പ് – http://www.finance.kerala.gov.in/
- ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പ് – https://kerala.gov.in/planning-economic-affairs-department
- നീതി ആയോഗ് – https://niti.gov.in/
- ധനകാര്യ മന്ത്രാലയം, ഭാരത സര്ക്കാര് – https://finmin.nic.in/
- അന്താരാഷ്ട്ര നാണയ നിധി – https://www.imf.org/external/index.htm
- ലോകബാങ്ക് – https://www.worldbank.org/
വിലാസം
പദ്ധതി ഏകോപന വിഭാഗം
രണ്ടാം നില, സംസ്ഥാന ആസൂത്രണ ബോര്ഡ്
പട്ടം പി ഒ, തിരുവനന്തപുരം
കേരളം – 695004
ഫോണ്: 04712540852 / 9495098610
ഇ-മെയില്: chiefpcdspb@gmail.com


