Kerala State Planning Board | SPB

പദ്ധതി ഏകോപന വിഭാഗം

പദ്ധതി ഏകോപന വിഭാഗം

അവലോകനം

പൊതുവായ അവലോകനം

പ്രധാന ചുമതലകൾ
സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രധാന പ്രവർത്തനങ്ങളായ വാർഷിക പദ്ധതി രൂപീകരണം, പഞ്ചവത്സര പദ്ധതി രൂപീകരണം എന്നിവയുടെ ഏകോപനം, സാമ്പത്തിക അവലോകന രേഖയുടെ ഏകീകരണവും ഏകോപനവും, നീതി ആയോഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആസൂത്രണ ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കുക, ബഹു. വൈസ് ചെയർ പേഴ്സൺ /മെമ്പർ സെക്രട്ടറി എന്നിവർ നിർദ്ദേശിക്കുന്ന മറ്റു പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ. ലെക്ചർ സീരീസുകൾ സംഘടിപ്പിക്കുകയും പ്ലാനിംഗ് മാറ്റേഴ്സുമായി ബന്ധപ്പെട്ട ന്യൂസ്ലേറ്റർ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതും ഈ വിഭാഗത്തിലാണ്. ഓൺലൈൻ പ്ലാൻ മോണിറ്ററിംഗ്  സംവിധാനമായ പ്ലാൻസ്പേസ്  പ്രവർത്തനങ്ങളും ഈ വിഭാഗത്തിലാണ്.

ഈ വിഭാഗത്തിന്റെ പ്രധാന സംരംഭങ്ങൾ

  • പ്ലാനിംഗ് മാറ്റേഴ്സുമായി ബന്ധപ്പെട്ട ന്യൂസ്ലേറ്റർ പ്രസിദ്ധീകരണം.
  • പഠന റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം.
  • പ്ലാൻ ഫണ്ടിന്റെ ജില്ല തിരിച്ചുള്ള വിവരങ്ങളുടെ റിപ്പോർട്ട്
  • ജില്ലാ വികസന  റിപ്പോർട്ട് – തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പ്രകാരം
  • തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ റിപ്പോർട്ട്

 

പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

പദ്ധതി ഏകോപന വിഭാഗവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ

  1. മറ്റു വിഭാഗങ്ങളുമായി കൂടിയാലോചിച്ചു  കൊണ്ട്, ദേശീയ തലത്തിലുള്ള മുൻഗണനകൾക്കും പദ്ധതി ലക്ഷ്യങ്ങൾക്കും അനുസൃതമായി നമ്മുടെ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനായുള്ള നയങ്ങളുടെ രൂപീകരണം.
  2. വിവിധ വിഷയങ്ങളിലുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതിന് മറ്റ് വിഭാഗങ്ങൾക്കുള്ള പിന്തുണ.
  3. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അതത് സമയങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് സെക്രെട്ടറിമാരുടെയും വകുപ്പ് തലവന്മാരുടെയും യോഗം സംഘടിപ്പിക്കുക.
  4. പഞ്ചവത്സര പദ്ധതികളുടെയും വാർഷിക പദ്ധതികളുടെയും രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ ഏകോപനം.
  5. ആസൂത്രണ ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കലും അതിനാവശ്യമായ പശ്ചാത്തല രേഖകൾ തയ്യാറാക്കലും.
  6. വിവിധ വിഭാഗങ്ങൾ തയ്യാറാക്കുന്ന വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ബജറ്റ്  രേഖയുടെ ഏകോപനം.
  7. ബജറ്റ് പ്രക്രിയയുടെ ഭാഗമായി നിയമസഭയിൽ സമർപ്പിക്കുന്നതിനുള്ള സാമ്പത്തിക അവലോകന രേഖയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ജോലികളുടെ ഏകോപനം.
  8. ഭാരത സർക്കാർ, നീതി ആയോഗ്, ഫിനാൻസ് കമ്മീഷൻ, അന്തര്‍ സംസ്ഥാന കൗൺസിൽ തുടങ്ങിയവയ്ക്ക് സംസ്ഥാന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വരൂപിച്ച് ലഭ്യമാക്കുക.
  9. തുടർച്ചയായുള്ള ഓൺലൈൻ പ്ലാൻ മോണിറ്ററിംഗ്  സംവിധാനമായ പ്ലാൻസ്പേസിന്റെ നടപ്പാക്കലും സംസ്ഥാന പദ്ധതി ചെലവുകളുമായി ബന്ധപ്പെട്ട വിവര ശേഖരണവും .
  10. പദ്ധതി വിഹിതത്തിന്റെ, സംസ്ഥാനത്തൊട്ടാകെയുള്ള ജില്ല തിരിച്ചുള്ള വിതരണത്തിന്റെ രേഖീകരണം.
  11. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ആളുകളെ കൊണ്ട് വിവിധ  വികസന വിഷയങ്ങളിൽ പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കുക.
  12. സംസ്ഥാന ആസൂത്രണ ബോർഡിന്റെതായി ന്യൂസ് ലെറ്ററുകളുടെ പ്രസിദ്ധീകരണം.

 

ചീഫ് പ്രൊഫൈല്‍

ചീഫ് പ്രൊഫൈല്‍

 

 

 

 

 

 

സ്റ്റാഫ്‌ വിവരങ്ങള്‍

സ്റ്റാഫ്‌ വിവരങ്ങള്‍

പേര്    പദവി ചുമതലകൾ
ചീഫ് ആസൂത്രണബോർഡുമായി ബന്ധപ്പെട്ട വാർഷിക  പദ്ധതി/പഞ്ചവത്സര പദ്ധതി എന്നിവയുടെ ഏകോപന പ്രവർത്തനങ്ങൾ, ആസൂത്രണ ബോർഡ് യോഗം സംഘടിപ്പിക്കൽ, സാമ്പത്തിക അവലോകന രേഖയുടെ (ഇംഗ്ലീഷ് & മലയാളം) ഏകോപനം
ജോയിന്റ്  ഡയറക്ടർ വാർഷിക  പദ്ധതി, പഞ്ചവത്സര പദ്ധതി, വാർഷിക ബഡ്ജറ്റ്, അർദ്ധ വാർഷിക മൂല്യനിർണ്ണയ രേഖ എന്നിവയുടെ ഏകോപനം, സാമ്പത്തിക അവലോകന രേഖയുടെ ഏകോപനം
ശ്രീ.അനിൽകുമാർ ബി.എം ഡെപ്യുട്ടി ഡയറക്ടർ I ആസൂത്രണ ബോർഡ് യോഗം സംഘടിപ്പിക്കൽ, പ്ലാൻ സ്പേസ് – പദ്ധതി നിരീക്ഷണ സംവിധാനം , പഠന റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം, സാമ്പത്തിക അവലോകനം എന്നിവയുടെ ഏകോപനം
ശ്രീമതി. ശ്രീദേവി എസ്‌.എസ്‌ അസിസ്റ്റന്റ് ഡയറക്ടർ II വാർഷിക പദ്ധതി വിഹിതത്തിന്റെ ജില്ല തിരിച്ചുള്ള വിതരണരേഖയുടെ ഏകോപനം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ  സംബന്ധിച്ച വിവരങ്ങൾ തയ്യാറാക്കൽ,ന്യൂസ് ലെറ്റർ  പ്രസിദ്ധീകരണം, ഡിവിഷൻ ചീഫുമാരുടെ യോഗം സംഘടിപ്പിക്കൽ, മിഷൻ പ്രവർത്തനങ്ങളുടെ ഏകോപനം, സാമ്പത്തിക അവലോകനം (സംസ്ഥാന ധനസ്ഥിതി) തയ്യാറാക്കൽ
ശ്രീ.സനീഷ് കുമാർ കെ.കെ അസിസ്റ്റന്റ് ഡയറക്ടർ I
 ശ്രീമതി. ജയകുമാരി  ജി റിസർച്ച് ഓഫീസർ I നിയമസഭാ ചോദ്യങ്ങളുടെ ഉത്തരം തയ്യാറാക്കൽ, വാർഷിക  പദ്ധതി ഏകോപനം, സർക്കാർ കത്തുകൾക്കുള്ള  മറുപടി  തയ്യാറാക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സാമ്പത്തിക അവലോകനം (ബാങ്കിങ്) തയ്യാറാക്കൽ, സംസ്ഥാന ആസൂത്രണ ബോർഡിൽ കുട്ടികൾക്കായുള്ള ഇന്റേൺഷിപ് പദ്ധതി, പഞ്ചവത്സര പദ്ധതി രേഖകളുടെ ഏകോപനം
ശ്രീ. ജിഷ്ണു എം ജെ റിസർച്ച് അസിസ്റ്റന്റ് II ആസൂത്രണ ബോർഡ് യോഗം, സാമ്പത്തിക അവലോകനം (വില നിലവാരം) വാർഷിക ബഡ്ജറ്റ് തയ്യാറാക്കൽ
ശ്രീമതി.സൗമ്യ എസ്.എൻ റിസർച്ച് അസിസ്റ്റന്റ് I എക്സ്പെർട് കമ്മിറ്റി റിപ്പോർട്ടുകൾ, സമ്മറി ഡോക്യുമെന്റ് (ബജറ്റ്), വിവരവകാശത്തിനുള്ള മറുപടി തയ്യാറാക്കൽ
ശ്രീമതി.നിഷ ജെറോം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
ശ്രീ. പ്രവീണ്‍ വി പി ടൈപ്പിസ്റ്റ് I
ശ്രീമതി. അപര്‍ണ്ണ ഒ ഒതയോത് ടൈപ്പിസ്റ്റ് II
ശ്രീ. അജിത്ത് കുമാര്‍  കെ ടി ഓഫീസ് അറ്റന്റന്റ്

ഓര്‍ഗനോഗ്രാം

 

പ്രധാന സംരംഭങ്ങള്‍

പ്രധാന സംരംഭങ്ങള്‍

 

 

പ്രധാനപ്പെട്ട ലിങ്കുകള്‍


പ്രധാനപ്പെട്ട ലിങ്കുകള്‍

വിലാസം

പദ്ധതി ഏകോപന വിഭാഗം
രണ്ടാം നില, സംസ്ഥാന ആസൂത്രണ ബോര്‍ഡ്
പട്ടം പി ഒ, തിരുവനന്തപുരം
കേരളം – 695004
ഫോണ്‍: 04712540852 / 9495098610
ഇ-മെയില്‍: chiefpcdspb@gmail.com

Scroll to Top