അവലോകനം
പൊതുവായ അവലോകനം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണം പൊതു ഭരണത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം എന്ന നിലയില്‍ ആഗോളതലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടതാണ്. 1996 ആഗസ്റ്റ് 16 ന് ജനകീയാസൂത്രണം ആരംഭിച്ചതോടെ വികേന്ദ്രീകൃതാസൂത്രണത്തില്‍ ഒരു വിപ്ലവകരമായ ചുവടുവയ്പാണ് സംസ്ഥാനം നടത്തിയത്. കേരളാ പഞ്ചായത്തീരാജ് ആക്ടും (1994) കേരള മുനിസിപ്പാലിറ്റി ആക്ടും (1994) പാസാക്കിയതിനെത്തുടര്‍ന്ന് ഒമ്പതാം പഞ്ചാവത്സര പദ്ധതിക്കാലത്താണ് ജനകീയാസൂത്രണ പ്രക്രിയ സംസ്ഥാനത്ത് ആരംഭിച്ചത്. ഇത് പത്താം പഞ്ചാവത്സര പദ്ധതിക്കാലയളവില്‍ കേരള വികസന പദ്ധതി എന്ന പേരില്‍ പുനസംഘടിപ്പിക്കുകയുണ്ടായി. പതിനൊന്നാം പഞ്ചാവത്സര പദ്ധതിക്കാലത്ത് വികേന്ദ്രീകൃതാസൂത്രണം സ്ഥാപനവല്ക്കരിക്കപ്പെടുന്നതിന് ഊന്നല്‍ നല്കി ‘പീപ്പിള്‍സ് പ്ലാനിംഗ്’’ എന്ന തലത്തിലോട്ട് ഇതിനെ ഉയര്‍ത്തുകയുണ്ടായി. വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ആസൂത്രണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ചില ശക്തമായ നടപടികൾ ആവിഷ്കരിച്ചു. “പീപ്പിൾസ് പ്ലാൻ” കാമ്പയിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന രണ്ടാം തലമുറ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ക്കാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഊന്നൽ നല്‍കുന്നത്. ശക്തമായ ഭരണ-രാഷ്ട്രീയ നടപടികളുടെ പിന്തുണയോടെ, ഈ രണ്ടാം തലമുറ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഓർഗാനോഗ്രാമിൽ കാണിച്ചിരിക്കുന്ന പോലെ വികേന്ദ്രീകൃതാസൂത്രണ വിഭാഗം ഒരു ചീഫിന് കീഴിൽ ഒരു ടീം ആയി പ്രവർത്തിച്ചു വരുന്നു
പ്രധാന ഉത്തരവാദിത്തങ്ങൾ
- പഞ്ചവത്സര പദ്ധതികളുടെയും വാർഷിക പദ്ധതികളുടെയും രൂപീകരണം
- ബജറ്റും സാമ്പത്തിക അവലോകനവും തയ്യാറാക്കൽ
- സമയാസമയങ്ങളിൽ വകുപ്പുകളിൽ നിന്നും സർക്കാരിൽ നിന്നും ലഭിച്ച ഫയലുകളെയും പ്രോജക്റ്റ് നിർദ്ദേശങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങളും ഉപദേശങ്ങളും വിലയിരുത്തൽ റിപ്പോർട്ടുകളും ലഭ്യമാക്കുക
- ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികളുടെ അംഗീകാരത്തിനായിട്ടുള്ള കര്‍മ്മ സമിതി യോഗങ്ങളില്‍ പ്രതിനിധീകരിക്കുക
- ബന്ധപ്പെട്ട മേഖലകളിൽ പഠനങ്ങൾ നടത്തുക
- ജില്ലാ പദ്ധതികളുടെ രൂപീകരണം
- ജില്ലാ പ്ലാനിംഗ് ഓഫീസുകളുടെ മൊത്തത്തിലുള്ള മേല്‍നോട്ടം
ഡിവിഷന്റെ പ്രധാന ഇടപെടലുകള്‍
- തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. പ്രാദേശികതല / ജില്ലാതല ആസൂത്രണത്തിനായി കരട് മാർഗ്ഗനിർദ്ദേശങ്ങൾ, നിർദ്ദേശങ്ങൾ തുടങ്ങിയവ തയ്യാറാക്കുക.
- നിലവിലെ നിർണായക വിടവുകളും കുറവുകളും തിരിച്ചറിഞ്ഞ് വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന പഠനങ്ങൾ നടത്തുക
- പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി രൂപീകരണം, എംപിഎൽഎഡിഎസ് (MPLADS), പശ്ചിമഘട്ട വികസന പദ്ധതി (WGDP), ജില്ലാതല പദ്ധതികളുടെ അവലോകനം എന്നിവയുടെ പ്രവർത്തനത്തിന് ആവശ്യമായ ഇടപെടലുകള്‍ ജില്ലാ പ്ലാനിംഗ് ഓഫീസർമാർ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച പരിശോധന
മേഖലകള്‍
വിഭാഗങ്ങള്‍
- ഗ്രാമ വികസനം
- നഗര വികസനം
- മുന്നോക്കവിഭാഗ ക്ഷേമം
- ന്യൂനപക്ഷങ്ങളുടെ ക്ഷേമം
- പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമം
- പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമം
- പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമം
- തദ്ദേശഭരണ സ്ഥാപനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തിന്റെ വികേന്ദ്രീകൃതമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ഉദ്യമം. ഈ ഡിവിഷന്റെ പ്രധാനപ്പെട്ട ഉദ്യമങ്ങളും പ്രവര്‍ത്തനങ്ങളും ചുവടെ ചേര്‍ക്കുന്നു.
താഴെ പറയുന്ന മേഖലകളുമായി ബന്ധപ്പെട്ട പഞ്ചവത്സര പദ്ധതികള്‍, വാര്‍ഷിക പദ്ധതികള്‍, ബഡ്ജറ്റ് എസ്റ്റിമേറ്റ്, വാര്‍ഷിക സാമ്പത്തിക അവലോകനം എന്നിവ രൂപീകരിക്കുക.
- തദ്ദേശഭരണ വകുപ്പുമായി സഹകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ രൂപീകരിക്കുക, നടപ്പിലാക്കുക, പരിശോധിക്കുക തുടങ്ങിയ പ്രക്രിയയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് ആവശ്യമായ സഹായം നല്‍കുക
- തദ്ദേശതല/ ജില്ലാതല ആസൂത്രണത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും രൂപീകരിക്കുക. ഈ മേഖലയുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്തുക
- വാര്‍ഷിക പദ്ധതികള്‍, സാമ്പത്തിക അവലോകനം എന്നിവ തയ്യാറാക്കുക, നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുക, വകുപ്പുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കുന്നതിനുവേണ്ടി ചേരുന്ന കര്‍മ്മ സമിതി യോഗങ്ങളില്‍ പ്രതിനിധീകരിക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിംഗുകളില്‍ പങ്കെടുക്കുകയും സമയാസമയങ്ങളില്‍ സര്‍ക്കാരില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന പദ്ധതി ശുപാര്‍ശകള്‍ക്ക് ആവശ്യമായ ഉപദേശങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക .
- ജില്ലയിലെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ വിലയിരുത്തുന്നതിനും കോര്‍ഡിനേറ്റ് ചെയ്ത് മെച്ചപ്പെടുത്തുന്നതിനുമായിട്ട് നിശ്ചിത ഇടവേളകളില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാരുടെ യോഗം വിളിക്കുക.
ചീഫ് പ്രൊഫൈല്‍
ചീഫ് പ്രൊഫൈല്‍

ശ്രീമതി. ജോസഫൈന്.ജെ
ചീഫ്, വികേന്ദ്രീകൃതാസൂത്രണ വിഭാഗം
ശ്രീമതി. ജോസഫൈന്.ജെ, വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് ആയി 2020 ഫെബ്രുവരി 27 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നും അനലിറ്റിക്കല്‍ ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടുകയും കൊല്ലം കര്‍മ്മലറാണി ട്രെയിനിംഗ് കോളേജില്‍ നിന്നും വിദ്യാഭ്യാസത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. ഇക്കണോമിക്സ് ലെക്ചറര്‍ ആയി സേവനം ആരംഭിക്കുകയും 2004- മുതല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ വിവിധ വിഭാഗത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റായും റിസര്‍ച്ച് ഓഫീസറായും സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇക്കാലയളവില്‍ കിലയുടെ എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. 2015 -ല്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ചീഫ് പ്ലാനിംഗ് ഓഫീസറായി നിയമിക്കപ്പെട്ടു. നാബാര്‍ഡിന്റെ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഫണ്ടുമായി ബന്ധപ്പെട്ട പ്രോജക്ട് അപ്രൈസല്‍ കമ്മിറ്റിയിലെ അംഗമായും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്റ്റാഫ് വിവരങ്ങള്‍
സ്റ്റാഫ് വിവരങ്ങള്‍
| ക്രമ നം | പേര് | പദവി | ബന്ധപ്പെടേണ്ട നമ്പര്‍ |
| 1 | ശ്രീമതി. ജോസഫൈന് ജെ. | ചീഫ് | 9495392443 |
| 2 | ശ്രീ. വി. വിനോദ് കുമാര്‍ | ജോയിന്റ് ഡയറക്ടര്‍ | 9442761470 |
| 3 | ഡോ. പ്രവീണ്‍ പി. | ഡെപ്യൂട്ടി ഡയറക്ടര്‍ | 9446107617 |
| 4 | ശ്രീമതി. റോഷ്നി പത്മനാഭന് | അസിസ്റ്റന്റ്റ് ഡയറക്ടര്‍ | 9947490800 |
| 5 | ശ്രീമതി. അനില റ്റി. | അസിസ്റ്റന്റ്റ് ഡയറക്ടര്‍ | 9048431442 |
| 6 | ശ്രീ. ശ്യാംലാല്‍ റ്റി.എ. | റിസര്‍ച്ച് ഓഫീസര്‍ | 9544850787 |
| 7 | ശ്രീമതി. ഷൈനി കെ.എസ്. | റിസര്‍ച്ച് ഓഫീസര്‍ | 7560947021 |
| 8 | ശ്രീമതി. മൈസന് കെ.പി | റിസര്‍ച്ച് അസിസ്റ്റന്റ്റ് | 6282105165 |
| 9 | ശ്രീ. ജീവന് പി. | റിസര്‍ച്ച് അസിസ്റ്റന്റ്റ് | 9995858761 |
| 10 | ശ്രീമതി. രഞ്ചു കെ.എസ്. | കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്റ് | 8130081372 |
| 11 | ശ്രീ. അബ്ദുള്‍ ഗഫൂര്‍ പി.എ. | ടൈപ്പിസ്റ്റ് | 9526586827 |
| 12 | ശ്രീ. വിനയചന്ദ്രന് ബി. | ഓഫീസ് അറ്റന്റന്റ് | 8907531061 |
| 13 | ശ്രീ. സുമേഷ് നോര്‍ബര്‍ട്ട് | ഡ്രൈവര്‍ | 9037452979 |
ഓര്‍ഗനോഗ്രാം

പ്രധാന സംരംഭങ്ങള്‍
പ്രധാന സംരംഭങ്ങള്‍
ദുരന്തനിവാരണ മാനേജ് മെന്റ് പ്ലാന്‍
സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളായ വെള്ളപ്പൊക്കം, കടല്‍ക്ഷോഭങ്ങള്‍, വരള്‍ച്ച, മണ്ണൊലിപ്പ്, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം സമ്പത്ത് വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഗുരുതര വെല്ലുവിളികളാണ്. പ്രകൃതിക്ഷോഭങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും മുന്‍കരുതല്‍ എടുക്കുന്നതിനും രാജ്യത്ത് ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ദുരന്തനിവാരണ മാനേജ് മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 ജനുവരി മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ മാനേജ് മെന്റ് പ്ലാന്‍ തയ്യാറാക്കി. അത് 2020-21 വാര്‍ഷിക പദ്ധതിയില്‍ സംയോജിപ്പിച്ച് വരുന്നു. പ്രകൃതിക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെങ്കിലും വാര്‍ഷിക പദ്ധതികളില്‍ പ്രത്യേകം പ്രോജക്ടുകളായി ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡീസെന്‍ട്രലൈസേഷന്‍ റൗണ്ട്
വികേന്ദ്രീകരണ റൗണ്ട് എന്നപേരില്‍ ഒരു ഡാറ്റാ ശേഖരണ റൗണ്ട് നടത്താന്‍ സര്‍ക്കാര്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു ചോദ്യാവലിയെ അടിസ്ഥാനമാക്കി ശേഖരിക്കും. നിലവിലെ പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും 2020 നവംബറില്‍ അധികാരമേറ്റ പുതിയ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ സഹായിക്കുന്നതിനും ഭാവി പ്രോഗ്രാമുകളും മുന്‍ഗണനകളും ആസുത്രണം ചെയ്യുന്നതിനും ഈ ഡാറ്റാ ശേഖരണം സഹായിക്കും. മാതൃകാ പ്രോജക്ടുകള്‍ തിരിച്ചറിയുന്നതിനും, മാതൃകാപരമായ പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പഠിക്കുന്നതിനും, മുന്‍കാല അനുഭവങ്ങളില്‍നിന്ന് പഠിക്കുന്നതിനും, പുതിയ അറിവ് നേടുന്നതിനും ഇത് സഹായിക്കും. വിവരശേഖരണവും സമാഹാര ഉത്തരവാദിത്ത്വങ്ങളും ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്ക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഓരോ അഞ്ച് വര്‍ഷത്തിലും ഈ റൗണ്ട് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്.
ജില്ലാ വിഭവ കേന്ദ്രത്തിന്റെ രൂപീകരണം
വിഞ്ജാന ഉള്ളടക്കവും തദ്ദേശ സ്വയംഭരണ പദ്ധതികളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതികളുടെ ആഭിമുഖ്യത്തില്‍ വികസന ഗവേഷണ സ്ഥാപനങ്ങളിലെ പ്രെഫഷണലുകളും, സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള വിരമിച്ച വിദഗ്ദരും അടങ്ങുന്ന ജില്ലാ ആസൂത്രണ സമിതികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ വിഭവകേന്ദ്രം രൂപീകരിക്കാന്‍ ആരംഭിച്ചു.
സുഭിക്ഷകേരളം
കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 2020 ജൂണില്‍ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷകേരളം. ഈ പദ്ധതി പ്രകാരം കാര്‍ഷിക മേഖലയ്ക്ക് 3860 കോടി രൂപയും, മൃഗസരംക്ഷണത്തിന് 118 കോടി രൂപയും, ക്ഷീരവികസനത്തിന് 215 കോടി രൂപയും, മത്സ്യബന്ധനത്തിന് 2078 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക
- ഉത്പാദന വര്‍ദ്ധനവിലൂടെ കര്‍ഷകര്‍ക്ക് കൂടൂതല്‍ വരുമാനം ഉറപ്പാക്കുക
- യുവാക്കളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകകയും ചെയ്യുക
- മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലകളുടെ വികസനം
തദ്ദേശതലത്തിലും വാര്‍ഡ്തലത്തിലും പദ്ധതിയുടെ ഏകോപനം ഉറപ്പാക്കുന്നതിനായി അതാത് വകുപ്പുകളും കോ-ഓപ്പറേറ്റീവ് ബാങ്കും ചേര്‍ന്ന് പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ജില്ലാ ആസൂത്രണ സമിതികളും സംസ്ഥാനതലത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡും ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നു.
ജില്ലാ പ്ലാനുകൾ
എല്ലാ ജില്ലകളിലും 2018 ൽ ജില്ലാ പദ്ധതികൾ ആവിഷ്കരിച്ചു. ജില്ലാ വികസനത്തിനായി സമഗ്ര സമീപനം രൂപകൽപ്പന ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതികൾ (ഡിപിസി) ജില്ലാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് (ആർട്ടിക്കിൾ 243 ഡി). ബഹുവിധ ആസൂത്രണം പ്രോത്സാഹിപ്പിക്കുക, വിവിധ തലങ്ങളിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന, ജില്ലാതലത്തിലുള്ള വിവിധ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളുടെ വികസന ആവശ്യങ്ങളും മുൻഗണനകളും തമ്മിൽ കൂടുതൽ സമന്വയം ഉറപ്പാക്കുക എന്നിവ ജില്ലാതല പദ്ധതികളുടെ മറ്റ് ലക്ഷ്യങ്ങളാണ്. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് കേരളത്തിലെ എല്ലാ ഡിപിസികൾക്കും ജില്ലാ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയണം. സംസ്ഥാനത്തെ ഡിപിസികൾ ഇതിനകം തന്നെ ജില്ലാ പദ്ധതികളിൽ ഉയർന്നുവന്ന ചില പ്രധാനപ്പെട്ട പദ്ധതി ആശയങ്ങൾ നടപ്പാക്കാവുന്ന പദ്ധതികളാക്കി മാറ്റി, ഇത് പ്രാദേശിക സർക്കാരുകളും മറ്റ് ഏജൻസികളും സംയുക്തമായി നടപ്പിലാക്കാൻ സഹായിക്കുന്നു. ജില്ലാ പദ്ധതികളിലെ ഇത്തരം സംയോജിത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ സർക്കാർ 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഏർപ്പെടുത്തിയിരുന്നു. അങ്ങനെ ജില്ലാ പദ്ധതികളെ തദ്ദേശഭരണ പദ്ധതിയുമായി സമന്വയിപ്പിച്ചുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ പ്രാദേശിക സർക്കാരുകൾ ഏറ്റെടുക്കുന്ന സംയോജിത, സംയുക്ത പദ്ധതികൾക്ക് ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു.
പ്രധാനപ്പെട്ട ലിങ്കുകള്‍
പ്രധാനപ്പെട്ട ലിങ്കുകള്‍
വിലാസം
രണ്ടാം നില, സംസ്ഥാന ആസൂത്രണ ബോര്‍ഡ്
തിരുവനന്തപുരം
കേരളം – 695 004
ഫോണ്‍: 0471-2530277/ 9495098611
ഇ-മെയില്‍: chiefdpd@gmail.com



