അവലോകനം
അവലോകനം
കൃഷി വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം കേരളത്തിലെ കാര്‍ഷിക – അനുബന്ധ മേഖലകളുടെ വികസനവും അതുവഴി സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുകയുമാണ്. ആസൂത്രണം, അവലോകനം, തന്ത്രപരമായ ഇടപെടലുകള്‍ ആവിഷ്കരിക്കുക, സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉപദേശം നല്‍കുക, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, വികസനം പുനരുജ്ജീവിപ്പിക്കുന്നതിനായി ഭൌതീകവും ഗവേഷണപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയിലൂടെയാണ് കൃഷി വിഭാഗം ഈ ലക്ഷ്യം കൈവരിക്കുന്നത്. ‘പരിസ്ഥിതിയെ പരിപാലിക്കുക’ എന്നതിനൊപ്പം ‘എല്ലാ സഹകാരികള്‍ക്കും സന്തോഷവും സമൃദ്ധിയും’ എന്ന ആശയമാണ് കൃഷി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. കാലാകാലങ്ങളായി സംസ്ഥാനത്തിലും സമൂഹത്തിലും ഗുണകരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഈ ഡിവിഷന് കഴിഞ്ഞിട്ടുണ്ടു്.
പ്രധാന മേഖലകള്‍
- കൃഷി-വിളപരിപാലനം
- കൃഷി-മണ്ണ്, ജലസംരക്ഷണം
- മൃഗസംരക്ഷണം
- ക്ഷീരവികസനം
- മത്സ്യവികസനം
- മാര്‍ക്കറ്റിംഗ്, സംഭരണം, വെയര്‍ഹൌസിംഗ്
- കാര്‍ഷികധനകാര്യം
- കാര്‍ഷിക ഗവേഷണവും വിദ്യാഭ്യാസവും
- വയനാട്, കുട്ടനാട്, കാസറഗോഡ് എന്നിവിടങ്ങളില്‍ പ്രത്യേക ഏരിയ പ്രോഗ്രാമുകള്‍
- ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും
- സഹകരണം
- മലിനീകരണ നിയന്ത്രണം ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥയും പരിസ്ഥിതിയും
- വനം, വന്യജീവി സംരക്ഷണം
ഡിവിഷന്റെ പ്രധാന സംരംഭങ്ങള്‍
- കേരളത്തില്‍ നടക്കുന്ന പ്രധാന ഇടത്തരം ജലസേചന പദ്ധതികള്‍ക്കുള്ള സാങ്കേതിക സമതി രൂപീകരണം
- പ്രളയാനന്തര കുട്ടനാടിനു വേണ്ടി ഒരു പ്രത്യേക പാക്കേജ്
- ‘കേരളത്തിലെ മനുഷ്യ-മൃഗ സംഘര്‍ഷം’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല
- കാര്‍ഷിക മേഖലയിലെ നൂതനമായ മാറ്റങ്ങള്‍ സംയോജിത കൃഷി സമ്പ്രദായത്തെക്കുറിച്ചുള്ള പഠനങ്ങള്‍
- കോക്കനട്ട് ഹോള്‍ഡിംഗുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠനം
- വിള ആരോഗ്യ പരിപാലന സംരംഭം
- കാര്‍ഷിക മേഖലയിലെ വിപുലീകരണം
- പച്ചക്കറി വികസന സംരംഭം – നിരീക്ഷണവും വിലയിരുത്തലും
- എല്ലാ പഞ്ചായത്തുകളിലും സോയില്‍ മാപ്പിംഗ്
- കാര്‍ഷിക പാരിസ്ഥിതിക ആസൂത്രണവും മേഖലതിരിക്കലും
മേഖലകള്‍
മേഖലകള്‍
കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും
- വിള പരിപാലനം
- മണ്ണ് ജല സംരക്ഷണം
- മൃഗസംരക്ഷണം
- ക്ഷീരവികസനം
- മത്സ്യവികസനം
- മാര്‍ക്കറ്റിംഗ്, സംഭരണം, വെയര്‍ഹൌസിംഗ്
- കാര്‍ഷിക ധനകാര്യം
- സഹകരണം
- കാര്‍ഷിക ഗവേഷണവും വിദ്യഭ്യാസവും
- മറ്റ് കാര്‍ഷിക പരിപാടികള്‍
പ്രത്യേക ഏരിയ പ്രോഗ്രാം
- വയനാട് പാക്കേജ്
- ശബരിമല മാസ്റ്റര്‍ പ്ലാന്‍
- കാസര്‍ഗോഡ് പാക്കേജ്
- തീരപ്രദേശ വികസന പദ്ധത്.
ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും
- പ്രധാന, ഇടത്തരം ജലസേചനം
- ചെറിയ ജലസേചനം
- കമാന്‍ഡ് ഏരിയ ഡെവലപ്മെന്റ്
- വെള്ളപ്പൊക്ക നിയന്ത്രണവും തീരമേഖല പരിപാലനവും
സയന്‍സ്, ടെക്നോളജി, മാനേജ്മെന്റ്
- ആവാസ വ്യവസ്ഥയും പരിസ്ഥിതിയും
- വനം, വന്യജീവി സംരക്ഷണം
പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
- പഞ്ചവത്സര പദ്ധതികളുടെ രൂപീകരണം
- പഞ്ചവത്സര പദ്ധതികളുടെ മധ്യകാല വിലയിരുത്തല്‍.
- വാര്‍ഷിക പദ്ധതികളുടെ രൂപീകരണം.
- പദ്ധതി ബജറ്റ് തയ്യാറാക്കല്‍ (ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍)
- സാമ്പത്തിക അവലോകനം തയ്യാറാക്കല്‍ (ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍)
- പദ്ധതി ഫണ്ടുകളുടെ അപഗ്രഥനം – ജില്ലതിരിച്ച്.
- സംക്ഷിപ്ത പ്രമാണം തയ്യാറാക്കല്‍
- ഗ്രീന്‍ ബുക്ക് തയ്യാറാക്കല്‍
- വകുപ്പുകളുടെ നടപ്പാക്കുന്ന സ്കീമുകള്‍, പ്രോജക്റ്റുകള്‍ എന്നിവയുടെ നടത്തിപ്പുകളുടെ നിരീക്ഷണവും അവലോകനവും.
- പദ്ധതികളുടെ ആസൂത്രണം, നടപ്പാക്കല്‍, അവ സംബന്ധിച്ച് നയരൂപീകരണം തുടങ്ങിയവയില്‍ സര്‍ക്കാരിന് ഉപദേശം നല്‍കല്‍.
- പദ്ധതികളുടെ വിലയിരുത്തല്‍.
- സാങ്കതികകാര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉപദേശം നല്‍കല്‍.
- പദ്ധതികളുടെ രൂപീകരണം/നടപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകള്‍ക്ക് ഉപദേശങ്ങളും സഹായങ്ങളും നല്‍കല്‍.
- കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനങ്ങളും, ചര്‍ച്ചകളും സംഘടിപ്പിക്കല്‍.
- പദ്ധതി/പദ്ധതികളുടെ ദ്രുത വിലയിരുത്തല്‍ തയ്യാറാക്കല്‍.
- പദ്ധതികള്‍ പരിശോധിച്ച് ഭരണാനുമതി നല്‍കുന്നതിനുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ പങ്കാളിത്തം
- പഞ്ചവത്സര പദ്ധതികള്‍ രൂപീകരണത്തിനു മുന്നോടിയായുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണവും റിപ്പോര്‍ട്ടുകളുടെ പ്രസിദ്ധീകരണവും.
- ആവശ്യകത അടിസ്ഥാനമാക്കിയുള്ള ടാസ്ക് ഫോഴ്സിന്റെ രൂപീകരണം
- വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണം വിലയിരുത്തുന്നതിന് ജില്ലാ/ ഉപ ജില്ലാതലത്തില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍.
ചീഫ് പ്രൊഫൈല്‍
ചീഫ് പ്രൊഫൈല്‍
എസ്.എസ്.നാഗേഷ്
ശ്രീ.എസ്.എസ്.നാഗേഷ് 2018 ആഗസ്റ്റ് 1 മുതല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ കാര്‍ഷിക വിഭാഗം മേധാവിയായി സേവനം അനുഷ്ഠിക്കുന്നു. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ (ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, 1993) പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സില്‍ എം.എസ്.സി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, മുംബൈയില്‍ നിന്ന് സി.ഐ.ഐ.ബി എന്നിവ നേടിയിട്ടുണ്ടു്. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ചീഫായി ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റിന്റെ (നബാര്‍ഡ്) ഗ്രാമ വികസന ബാങ്കിംഗ് സേവനത്തില്‍ (ആര്‍.ഡി.ബി.എസ്) അസിസ്റ്റന്റ് ജനറല്‍ മാനേജരായി വിവിധ സംസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ നബാര്‍ഡിന്റെ എ.ജി.എം/ജില്ലാ വികസന മാനേജര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. ന്യൂഡല്‍ഹിയിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴിസില്‍ സാമ്പത്തിക വിദഗ്ധനായും, ന്യൂഡല്‍ഹിയിലെ ഇന്‍ഡ്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിലും പ്രവര്‍ത്തിച്ചിട്ടുണ്ടു്. വികസന ബാങ്കിംഗ്, കാര്‍ഷിക മേഖലയിലെ ഗവേഷണ – വികസന പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലെ വാട്ടര്‍ഷെഡ് മാനേജ്മെന്റ്, വിദര്‍ഭയിലെ ദാരിദ്ര ലഘൂകരണ പാക്കേജുകള്‍ കൈകാര്യം ചെയ്യല്‍, സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ ഉല്പാദന, നിക്ഷേപ വായ്പാ പ്രവര്‍ത്തനങ്ങള്‍, സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ ബാങ്കിംഗ് മേല്‍നോട്ടം എന്നിവയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടു്. ഹരിയാനയിലെ നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്സസിന്റെ (NABCONS) തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ടു്. നബാര്‍ഡിന്റെ ഭാഗമായി കേരളത്തില്‍ കാര്‍ഷിക ഉല്പാദക സംഘങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സൂക്ഷ്മസംരംഭങ്ങളുടെ വികസനത്തെക്കുറിച്ച് ഫിലിപ്പൈന്‍സിലെ മനിലയില്‍ എപ്രാക്ക-സെന്‍ട്രാബില്‍ നിന്ന് അന്താരാഷ്ട്ര പരിശീലനം നേടി. ജര്‍മനിയിലെ എ.ഡി.ജി യുമായി ഏകോപിച്ച് മൌണ്ടബറില്‍ കാര്‍ഷിക ബിസിനസ്സ്, കാര്‍ഷിക സംസ്കരണം, സഹകരണ സംഘങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരിശീലനപരിപാടി പങ്കെടുക്കുന്നതിനായി അദ്ദേഹത്തെ കേരള സര്‍ക്കാര്‍ നിയോഗിച്ചു.
സ്റ്റാഫ് വിവരങ്ങള്‍
സ്റ്റാഫ് വിവരങ്ങള്‍
| ക്രമ നമ്പര്‍ | പേര് | പദവി | ചുമതല/കൈകാര്യം ചെയ്യുന്ന മേഖല | ഫോണ്‍ നമ്പര്‍ |
| 1 | ശ്രീ.എസ്.എസ്.നാഗേഷ് | ചീഫ്, കൃഷി വിഭാഗം & ഐ.റ്റി വിഭാഗം |
കൃഷി വിഭാഗത്തിന്റേയും ഐ.റ്റി വിഭാഗത്തിന്റേയും മേധാവി. | 0471-2531395, 0471-2540208, Ext 300 |
| 2 | ശ്രീമതി.കുമാരി സംഗീത.കെ.ആര്‍ | ജോയിന്റ് ഡയറക്ടര്‍ | ഡിവിഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിലും ഏകോപനത്തിലും കൃഷി വിഭാഗം മേധാവിയെ സഹായിക്കുന്നതോടൊപ്പം ഡിവിഷന്റെ പൊതുഭരണവും. | 0471-2540208, Ext 301 |
| 3 | ശ്രീമതി. ശ്രുതി കെ.ടി | അഗ്രോണമിസ്റ്റ് | കൃഷി, മണ്ണ്, ജല സംരക്ഷണം, കേരള കാര്‍ഷിക സര്‍വ്വകലാശാല, ഈ മേഖലയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രോപ് ബ്രീഡിംഗ്. | 0471-2540208, Ext 305 |
| 4 | ശ്രീമതി. ധന്യ.എസ്.നായര്‍ | ഡെപ്യൂട്ടി ഡയറക്ടര്‍ | ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും, പ്രാദേശിക വികസന പരിപാടി – കുട്ടനാട് പാക്കേജ്. | 0471-2540208, Ext 303 |
| 5 | ശ്രീമതി.വിദ്യ.കെ | അസിസ്റ്റന്റ് ഡയറക്ടര്‍ I | മത്സ്യവികസനം, തീരദേശ വികസനം, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്, ഈ മേഖലയിലെ പൊതു മേഖലാ സ്ഥാപനങ്ങള്‍, പ്രാദേശിക വികസന പരിപാടി – (കാസറഗോഡ് വികസനം, ഇടുക്കി പാക്കേജ്, വയനാട് പാക്കേജ്). കൃഷി വിഭാഗത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിലും ഭരണപരമായ കാര്യങ്ങളിലും ജോയിന്റ് ഡയറക്ടറെ സഹായിക്കുക. | 0471-2540208, Ext 304 |
| 6 | ഡോ. മിനി നാരായണന്‍.പി | അസിസ്റ്റന്റ് ഡയറക്ടര്‍ II | ക്ഷീര വികസനം, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല. മൃഗസംരക്ഷണം, ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ | 0471-2540208, Ext 302 |
| 7 | ഡോ.റെജി.ഡി.നായര്‍ | റിസര്‍ച്ച് ഓഫീസര്‍ I | വനവും വന്യജീവി സംരക്ഷണവും, ആവാസ വ്യവസ്ഥയും പരിസ്ഥിതിയും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. ഐ.റ്റി യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൃഷി വിഭാഗത്തിലെ നോഡല്‍ ഓഫീസര്‍. | 0471-2540208, Ext 313 |
| 8 | ശ്രീമതി. സുമി പോള്‍ | റിസര്‍ച്ച് ഓഫീസര്‍ II | സഹകരണം, കാര്‍ഷിക ധനവിനിമയം. | 0471-2540208, Ext 311 |
| 9 | റിസര്‍ച്ച് അസിസ്റ്റന്റ് I | 0471-2540208, Ext 313 |
||
| 10 | ശ്രീമതി. ഷിജി.എസ്.എസ് | റിസര്‍ച്ച് അസിസ്റ്റന്റ് II | 1. മണ്ണ് ജല സംരക്ഷണം എന്നീ മേഖലകളിൽ അഗ്രോണമിസ്റ്റിനെ സഹായിക്കുക. 2. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വിറോണ്‍മെന്റ് സെന്റര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, കേരള ഭൂവികസന കോര്‍പ്പറേഷന്‍ , ശബരിമല മാസ്റ്റര്‍ പ്ലാന്‍, നിയമസഭാ ചോദ്യം, വിവരാവകാശം എന്നിവ സംബന്ധിച്ച ഫയലുകൾ. 3. ക്ഷീര വികസനം, മൃഗ സംരക്ഷണം എന്നീ മേഖലകളിൽ അസിസ്റ്റന്റ് ഡയറക്ടർ II നെ സഹായിക്കുക. |
0471-2540208, Ext 311 |
| 11 | ശ്രീമതി. നയന ദിനേശ് | കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II | ഡിപ്പാർട്ട്മെന്റിൽ നിന്നും വരുന്ന തപാലുകൾ, രജിസ്റ്റേഡ് തപാലുകൾ, ഓഫീസിലെ സ്റ്റാഫുകളുടെ സബ്മിഷനുകൾ എന്നിവ സ്വീകരിക്കൽ, ഇ-ഓഫീസ് മെയിൽ/മെയിൽ മുഖാന്തിരം വരുന്ന തപാലുകൾ ചീഫ് ഒപ്പിട്ടതിനുശേഷം ബന്ധപ്പെട്ട സീറ്റുകളിൽ വിതരണം ചെയ്യുക, ഫിസിക്കൽ തപാലുകൾ ചീഫ് ഒപ്പിട്ടതിനുശേഷം ബുക്കിൽ എഴുതിവെച്ച് ബന്ധപ്പെട്ട സീറ്റുകളിൽ കൊടുത്തു വിടുക, ഓഫീസിൽ നിന്നും ഇറങ്ങുന്ന ഓർഡർ, സർക്കുലർ എന്നിവ ഫയലുകളിൽ സൂക്ഷിക്കുക, സെക്ഷനിലെ ജീവനക്കാരുടെ ഹാജർ പുസ്തകവും ലീവ് രജിസ്റ്ററും കൈകാര്യം ചെയ്യുക സമയബന്ധിതമായി ഓഫീസ് ഉത്തരവുകൾ തയ്യാറാക്കൽ, ഓഫീസ് ടെലഫോൺ കോളുകൾ സ്വീകരിക്കൽ. | 0471-2540208, Ext 309 |
| 12 | ശ്രീമതി. സൗമ്യാ സത്യന്‍.എം.എസ് | സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് | ഡിവിഷനുമായി ബന്ധപ്പെട്ട എല്ലാ ടൈപ്പിംഗ് ജോലികളും | 0471-2540208, Ext 310 |
| 13 | ശ്രീ.ശരത്‍രാജ്.ആര്‍.എസ് | ഓഫീസ് അറ്റന്റന്റ് | ഓഫീസ് ഇനങ്ങള്‍ ശേഖരിച്ച് അതാത് സീറ്റുകളില്‍ വിതരണം ചെയ്യുക, ഡോക്യുമെന്റുകള്‍, മെയിലുകള്‍, പാഴ്സലുകള്‍ എന്നിവയും വിതരണം ചെയ്യുക. മേലധികാരി ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കുക. |
ഓര്‍ഗനോഗ്രാം

പ്രധാന സംരംഭങ്ങള്‍
പ്രധാന സംരംഭങ്ങള്‍
‘പ്രളയാനന്തര കുട്ടനാടിന് ഒരു പ്രത്യേക പാക്കേജ്’
ലോക ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക വ്യവസ്ഥാപദവി ലഭിച്ചിട്ടുള്ള പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോള്‍ 2018 ലെ വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. വെള്ളപ്പൊക്കത്തിന് ശേഷം ‘റീബില്‍ഡ് കേരള’എന്ന ദൌത്യം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കുട്ടനാട്ടിലെ അടിസ്ഥാന സൌകര്യങ്ങളുടെയും ഉപജീവനത്തിന്റെയും പുനര്‍നിര്‍മ്മാണം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. വിവിധ ഘടകങ്ങളുടെ വികസനത്തിലൂടെയും പ്രദേശത്തിന്റെ സമഗ്രവികസനത്തിലൂടെയും കുട്ടനാട് തണ്ണീര്‍ത്തട പരിസ്ഥിതി വ്യവസ്ഥയ്ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് ചുമതല നല്‍കി.
വിവിധ രംഗങ്ങളിലുള്ള വിദഗ്ധന്മാരും സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കര്‍ഷകരുടെയും മത്സ്യതൊഴി ലാളികളുടെയും പ്രതിനിധികള്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കൃഷി, എഞ്ചിനീയറിംഗ്, ജലശാസ്ത്രം, മത്സ്യബന്ധനം, ടൂറിസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവരുമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് കൂടിയാലോചനകള്‍ നടത്തി. കുട്ടനാട് വെള്ളപ്പൊക്കത്തെക്കുറിച്ച് പഠിച്ച നെതര്‍ലാന്‍സിലെ വിദഗ്ധരുമായി ആസൂത്രണബോര്‍ഡ് രണ്ട് ഘട്ട ചര്‍ച്ചകള്‍ നടത്തി. വെള്ളപ്പൊക്കത്തിന്റെ ആഘാതം വിശകലനം ചെയ്യുന്നതിനായി ആസൂത്രണ ബോര്‍ഡ് സംഘം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയ ഒട്ടുമിക്ക പ്രധാന സൈറ്റുകളിലേക്കും സന്ദര്‍ശനങ്ങള്‍ നടത്തുകയും അതിന്റെ പുരോഗതി നേരിട്ട് വിലയിരുത്തുകയും ചെയ്തു.
2019 ഒക്ടോബറില്‍ കരട് റിപ്പോര്‍ട്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു. കുട്ടനാട് മേഖലയില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ നയപരമായ തീരുമാനത്തിന് സഹായകരമാകുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രളയാനന്തരം സ്വീകരിക്കേണ്ട സമീപനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ട് ശ്രമിക്കുന്നു. മുന്‍ കുട്ടനാട് പാക്കേജിന് കീഴില്‍ 2007 നു ശേഷം കൈവരിച്ച പുരോഗതി ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. പതിമൂന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ടത് അനുസരിച്ച്, സുസ്ഥിരവും പ്രതിഫലദായകവുമായ ഉപജീവന അവസരങ്ങളെ അടിസ്ഥാനമാക്കി ഉയര്‍ന്ന തലത്തിലുള്ള വരുമാനമുണ്ടാക്കുന്ന സുസ്ഥിര പരിസ്ഥിതി സൌഹൃദ സാമ്പത്തിക വളര്‍ച്ചയുടെ ഒരു മേഖലയായി കുട്ടനാടിനെ മാറ്റാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.
കാര്‍ഷിക വളര്‍ച്ചയും കര്‍ഷകന്റെ വരുമാനവും വര്‍ദ്ധിപ്പിക്കുക, വേമ്പനാട് തടാകത്തിലെ പാരിസ്ഥിതിക പ്രതിരോധം വളര്‍ത്തുക, സുരക്ഷിതവും സംരക്ഷിതവുമായ രീതിയില്‍ ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, വ്യത്യസ്ത സാമൂഹിക സാമ്പത്തിക വിഭാഗങ്ങളുടെ പരസ്പരവിരുദ്ധമായ ആശങ്കകള്‍ പരിഹരിക്കുക എന്നീ വിഷയങ്ങള്‍ കുട്ടനാടിനുവേണ്ടിയുള്ള നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഉല്‍പാദനക്ഷമത, ലാഭം, പരിസ്ഥിതി, സുരക്ഷ, സഹകരണം എന്നിവയില്‍ ഊന്നി ആയിരിക്കണം കുട്ടനാടിനു വേണ്ടിയുള്ള നയപരമായ തീരുമാനം നടപ്പിലാക്കണ്ടത്. ഇവ പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളല്ല, ആധുനിക സാങ്കതികവിദ്യകളുടെ ഉപയോഗം, ജലപരിപാലത്തിനുള്ള ശാസ്ത്രീയ ആസൂത്രണം, ഉചിതമായ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കല്‍, ജനാധിപത്യത്തില്‍ അധിഷ്ഠിതമായ തീരുമാനങ്ങള്‍ എന്നിവയിലൂടെ ഇവ കൈവരിക്കാന്‍ കഴിയും. ചുരുക്കത്തില്‍, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗവും, ജനങ്ങളുടെയും സര്‍ക്കാരിന്റേയും പങ്കാളിത്തവുമാണ്, സുസ്ഥിരതയുടെ അടിസ്ഥാനമെന്ന് ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.
പ്രസ്തുത റിപ്പോര്‍ട്ട് ബഹു:കേരള മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കുകയുണ്ടായി. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രമുഖ ചാനല്‍ ആഴവും വീതിയും കൂട്ടുക, പാടശേഖരങ്ങളിലെ ചെളി നീക്കം ചെയ്യുക, വേമ്പനാട് തടാകം വൃത്തിയാക്കുക, എസി കനാലിലെ മണ്ണ് നീക്കം ചെയ്യുക, ഉമാ അരി ഇനങ്ങളുടെ വിളവിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനെക്കുറിച്ച് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായകമായി.
കേരളത്തില്‍ നടക്കുന്ന വന്‍കിട ഇടത്തരം ജലസേചന പദ്ധതികള്‍ക്കുള്ള സാങ്കേതിക സമിതി
കേരളത്തിലെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നാല് പ്രധാന, വന്‍കിട ഇടത്തരം ജലസേചന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് സാങ്കേതിക സമിതി രൂപീകരിച്ചു (എ) മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്റ്റ് (എംവിഐപി), (ബി) ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് (ഐഐപി), (സി) കാരാപുഴ ജലസേചനപദ്ധതി (കെഐപി), (ഡി) ബാണാസുരസാഗര്‍ ഇറിഗേഷന്‍ പ്രോജക്റ്റ് (ബിഐപി). സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതും ചെലവധികരിച്ചതുമായ വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പോജക്റ്റുകള്‍ വിലയിരുത്തുന്നതിനുമുള്ള ആസൂത്രണ ബോര്‍ഡിന്റെ ഒരു സംരംഭത്തിന്റെ ഭാഗമാണിത്.
സമിതിയില്‍ നിക്ഷിപ്തമായ കടമകള്‍ – (1) മൂവാറ്റുപുഴ, ഇടമലയാര്‍, കാരാപുഴ, ബാണാസുരസാഗര്‍ എന്നീ നാല് പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുക, അവ പൂര്‍ത്തീകരിക്കുന്നതിന്, ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. (2) ഓരോ പ്രോജക്ടിന്റെയും കീഴില്‍ നടക്കുന്ന പ്രവൃത്തികളുടെ ആവശ്യകതയും ന്യായീകരണവും വിലയിരുത്തുക, മുന്‍ഗണനാടിസ്ഥാനത്തിലുള്ള കര്‍മപദ്ധതി നിര്‍ദ്ദേശിക്കുക (പ്രാഥമിക ഘട്ടത്തിലെ തിരഞ്ഞെടുത്ത പ്രവൃത്തികള്‍ ഉപേക്ഷിക്കുകയോ കൃഷിക്കാര്‍ക്ക്, താരതമേയന കുറഞ്ഞ പ്രയോജനമുള്ള മറ്റ് പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടെ) (3) പദ്ധതികളെ മൂന്നായി തിരിക്കാനുള്ള സാധ്യത പരിശോധിക്കുക – (എ) അധിക സാമ്പത്തിക സഹായം ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കുക (ബി) നിക്ഷേപത്തിന്റെ മുഴുവന്‍ ആനുകൂല്യവും ലഭിക്കുന്ന രീതിയില്‍ പരിമിതമായ വിഹിതം ഉള്‍പ്പെടുത്തി പദ്ധതി അവസാനിപ്പിക്കുക (സി) പ്രവൃത്തികള്‍/ഘടകങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുക. 4)പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകള്‍ നിര്‍ദ്ദേശിക്കുക. 5) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഒരു മേണിറ്ററിംഗ് സംവിധാനം നിര്‍ദ്ദേശിക്കുക.
2017 ജൂലൈ മുതല്‍ സാങ്കേതിക സമിതി ഓരോ പ്രോജക്റ്റ് സൈറ്റിലും ഒരു സന്ദര്‍ശനമെങ്കിലും നടത്തി. പദ്ധതിയുടെ ഓരോ തടസ്സങ്ങളും വെവ്വേറെ പഠിക്കുകയും ചെയ്തു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുമായും കര്‍ഷകര്‍, പാടശേഖര സമിതികള്‍, പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കരട് റിപ്പോര്‍ട്ട് 2018 ആഗസ്റ്റില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. നടപ്പിലാക്കേണ്ട ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം വകയിരുത്തുന്നതിനും, തുടര്‍ന്നുള്ള ബജറ്റുകളില്‍ ഈ പദ്ധതികളുടെ ആസൂത്രണം ശക്തിപ്പെടുത്തുന്നതിനും റിപ്പോര്‍ട്ട് നിര്‍ണ്ണായകമായി. ഈ റിപ്പോര്‍ട്ടിന്റെ ആദ്യ ഫലമായി, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി കമ്മീഷന്‍ ചെയ്തു.
ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍
- സോയില്‍ മൊബൈല്‍ ആപ്പ് ‘മണ്ണി’നെക്കുറിച്ചുള്ള ഫീല്‍ഡ് സ്റ്റഡി തൃശ്ശൂരിലെ വരവൂര്‍ പഞ്ചായത്തില്‍ നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ്, കേരളത്തിന്റെ (ഐഐഐടിഎംകെ) സാങ്കേതിക സഹായത്തോടെ ആപ്പ് വികസിപ്പിച്ചെടുത്തത് മണ്ണ് സംരക്ഷണ വകുപ്പാണ്.
- തിരുവനന്തപുരം ജില്ലയില്‍ നടത്തിയ സ്വാശ്രയ കര്‍ഷക സമിതിയുടെ (എസ് കെഎസ്) പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനുള്ള ഫീല്‍ഡ് സന്ദര്‍ശനം- കെട്ടട നിര്‍മ്മാണം, ഭൂമി വാങ്ങല്‍, റിസ്ക് ഫണ്ടിന്‍റെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് എസ്.കെ.എസിന്റെ പ്രവര്‍ത്തനം പഠിച്ചു. കോവില്‍നട, പപ്പഞ്ചാനി, വെമ്പയം എന്നിവിടങ്ങളിലെ 3 സ്വാശ്രയ കര്‍ഷക സമിതികള്‍ (എസ് കെഎസ്) സന്ദര്‍ശിച്ചു.
പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകള്‍ – 10 റിപ്പോര്‍ട്ടുകള്‍
- കാര്‍ഷിക മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാര്‍ഷിക ഗവേഷണവും കാര്‍ഷിക മേഖലയിലെ ഐസിടിയും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- സഹകരണവും കാര്‍ഷിക ധനകാര്യവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- മൃഗസംരക്ഷണവും, വെറ്റിനറി ഗവേഷണം ഉള്‍പ്പെടെയുള്ള പാല്‍ വികസനം എന്നിവ സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ഫിഷറീസ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജലസേചനവും ജല പരിപാലനവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- വനവല്‍ക്കരണത്തെയും വന്യജീവികളെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- പരിസ്ഥിതി സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തനിവാരണത്തെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകള്‍ – 10 റിപ്പോര്‍ട്ടുകള്‍
- കാര്‍ഷിക മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാര്‍ഷിക ഗവേഷണവും കാര്‍ഷിക മേഖലയിലെ ഐസിടിയും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- സഹകരണവും കാര്‍ഷിക ധനകാര്യവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- മൃഗസംരക്ഷണവും, വെറ്റിനറി ഗവേഷണം ഉള്‍പ്പെടെയുള്ള പാല്‍ വികസനം എന്നിവ സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ഫിഷറീസ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജലസേചനവും ജല പരിപാലനവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- വനവല്‍ക്കരണത്തെയും വന്യജീവികളെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- പരിസ്ഥിതി സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തനിവാരണത്തെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
പ്രധാനപ്പെട്ട ലിങ്കുകള്‍
പ്രധാനപ്പെട്ട ലിങ്കുകള്‍
| മേഖലകൾ | മന്ത്രാലയം / വകുപ്പ് / ഏജൻസി / ഓർഗനൈസേഷൻ | വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് |
| വിളപരിപാലനം, മാർക്കറ്റിംഗ് സ്റ്റോറേജ്, വെയർ ഹൌസിംഗ്, മറ്റ് കാർഷിക പരിപാടികൾ | കൃഷി വികസന, കർഷകക്ഷേമ വകുപ്പ്, കേരള സർക്കാർ | www.keralaagriculture.gov.in www.karshikakeralam.gov.in |
| കൃഷി, സഹകരണ, കർഷകക്ഷേമ വകുപ്പ്, കൃഷി, കർഷകക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ് | http://agricoop.nic.in | |
| വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ) | http://www.vfpck.org | |
| ഹോർട്ടികോർപ്പ് | http://horticorp.org | |
| കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ | http://www.kerwacor.com | |
| സമേതി (സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) | http://www.sametikerala.com | |
| ചെറുകിട കർഷകരുടെ അഗ്രിബിസിനസ് കൺസോർഷ്യം (എസ്എഫ്എസി) | http://www.sfackerala.org | |
| സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ | http://hortnet.kerala.nic.in | |
| കാർഷിക ഗവേഷണവും വിദ്യാഭ്യാസവും | കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (കെഎയു) | www.kau.edu |
| മണ്ണും ജലസംരക്ഷണം | മണ്ണ് സർവേ, മണ്ണ് സംരക്ഷണ വകുപ്പ് | http://www.keralasoils.gov.in |
| കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് (KSLUB) | http://kslub.kerala.gov.in | |
| കേരള ഭൂവികസന കോർപ്പറേഷൻ (കെഎൽഡിസി) | https://www.kldc.org | |
| കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ (കെഎസ്‌ആർസി) | https://www.ksrec.kerala.gov.in | |
| മൃഗസംരക്ഷണം | മൃഗസംരക്ഷണ വകുപ്പ്, കേരള സർക്കാർ | www.ahd.kerala.gov.in |
| കേരള കന്നുകാലി വികസന ബോർഡ് (കെഎൽഡിബി) | https://livestock.kerala.gov.in | |
| കേരള സംസ്ഥാന പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്പിഡിസി) | http://kepco.co.in | |
| കേരള ഫീഡ്സ് ലിമിറ്റഡ് (കെഎഫ്‌എൽ) | https://www.keralafeeds.com | |
| മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) | http://www.meatproductsofindia.com | |
| കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) | http://www.kvasu.ac.in | |
| ക്ഷീരവികസനം | ഡിപ്പാർട്ട്മെന്റ് ഓഫ് അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറി (എഎച്ച് ആൻഡ് ഡി), ഇന്ത്യാ ഗവൺമെന്റ് | http://dahd.nic.in |
| ക്ഷീര വികസന വകുപ്പ്, കേരള സർക്കാർ | https://dairydevelopment.kerala.gov.in | |
| കേരള സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെസിഎംഎംഎഫ്) – മിൽമ | https://www.milma.com | |
| മത്സ്യബന്ധനവും തീരപ്രദേശ വികസനവും | ഫിഷറീസ് വകുപ്പ്, ഗവൺമെന്റ് ഓഫ് ഇന്ത്യ | http://dof.gov.in |
| ഫിഷറീസ് വകുപ്പ്, കേരള സർക്കാർ | http://fisheries.kerala.gov.in/home-2 | |
| ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, കേരള സർക്കാർ | http://www.hed.kerala.gov.in | |
| കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) | http://kufos.ac.in | |
| കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) | http://matsyafed.in | |
| ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരളം (ADAK) | http://www.fishnetkerala.gov.in | |
| കേരള സംസ്ഥാന തീരദേശ വികസന വികസന കോർപ്പറേഷൻ (കെ.എസ്.സി.ആർ.ഡി.സി) | https://www.keralacoast.org | |
| വനവൽക്കരണവും വന്യജീവി സംരക്ഷണം | കേരള വനം വകുപ്പ്, കേരള സർക്കാർ | http://www.forest.kerala.gov.in |
| പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) | http://moef.gov.in | |
| കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) | http://www.keralafdc.org | |
| സഹകരണം | സഹകരണ വകുപ്പ് | https://cooperation.kerala.gov.in |
| കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) | https://www.capekerala.org | |
| കാർഷിക ധനകാര്യം | കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (കെഎസ്‌സിആർഡിബി) | www.keralalandbank.org |
| ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും | ജലസേചന വകുപ്പ് | www.irrigation.kerala.gov.in |
| ജലവിഭവ വകുപ്പ്, നദി വികസനം, ഗംഗ പുനരുജ്ജീവിപ്പിക്കൽ, ജൽശക്തി മന്ത്രാലയം, ഇന്ത്യൻ സർക്കാർ | http://mowr.gov.in | |
| ആവാസ വ്യവസ്ഥയും പരിസ്ഥിതിയും | പരിസ്ഥിതി വകുപ്പ് | https://envt.kerala.gov.in https://kerala.gov.in/environment-department |
| പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) | http://moef.gov.in | |
| കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് | https://www.keralapcb.nic.in | |
| കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് | https://www.keralabiodiversity.org | |
| ശബരിമലമാസ്റ്റർ പ്ലാൻ | തിരുവിതാംകൂർ ദേവസ്വം ബോർഡ് | http://sabarimala.tdb.org.in |
| കാസറഗോഡ് പാക്കേജ് | ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പ് | www.kerala.gov.in |
| വയനാട് പാക്കേജ് | കൃഷി വകുപ്പ്, കേരള സർക്കാർ | www.keralaagriculture.gov.in |
വിലാസം
കൃഷി വിഭാഗം
3-ാം നില
സംസ്ഥാന ആസൂത്രണ ബോര്‍ഡ്
പട്ടം പി.ഒ., തിരുവനന്തപുരം
കേരള – 695004
ഫോണ്‍ :- 0471 – 2531395, 0471 – 2540208. Ext. 300
ഇ-മെയില്‍:- chiefagri.spb@kerala.gov.in, nagesh.spb@kerala.gov.in




