Kerala State Planning Board | SPB

വിശകലന വിഭാഗം

വിശകലന വിഭാഗം

അവലോകനം

മുഖ്യ ചുമതലകൾ

  • സംസ്ഥാന പദ്ധതികളുടെ സാധ്യത, ആഘാതം, വിലയിരുത്തൽ മുതലായ പഠനങ്ങൾ നടത്തുക
  • ഫീൽഡ് സർവ്വേ നടത്തുക
  • പരിശീലനത്തിനുള്ള മൊഡ്യൂൾ തയ്യാറാക്കുക
  • പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇൻഡക്ഷൻ ട്രൈയിനിംഗ് നൽകുക
  • കപ്പാസിറ്റി ബിൽഡിംഗ് (കാര്യക്ഷമത വർധന) പരിശീലന പരിപാടികൾ സംഘടിപ്പിക്കുക
  • പഠനറിപ്പോർട്ടുകളും വർക്കിംഗ് പേപ്പറുകളും പ്രസിദ്ധീകരിക്കുക
  • വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ

ഡിവിഷന്റെ പ്രധാന സംരംഭങ്ങൾ
94 മൂല്യനിർണ്ണയ പഠന റിപ്പോർട്ടുകൾ പുറത്തിറക്കി
26 വർക്കിംഗ് പേപ്പറുകൾ പുറത്തിറക്കി

2009 മുതല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍

  • ജലനിധി പദ്ധതിയെക്കുറിച്ചുള്ള പഠനം (ഒക്ടോബർ 2009)
  •  AHADS അട്ടപ്പടിയിലുണ്ടാക്കിയ സാമൂഹിക സാമ്പത്തിക സ്വാധീനം (ഒക്ടോബർ 2010)
  •  കേരളത്തിലെ ജില്ലകളിലെ എൻ‌ആർ‌ഇ‌ജി‌എസിന്റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട,  പ്രവര്‍ത്തനം: ഒരു വിലയിരുത്തൽ പഠനം (മാർച്ച് 2011)
  • കേരളത്തിലെ കാർഷിക ഉൽപാദന പ്രവണതയുടെ സമയ ബന്ധിത വിശകലനം – (ഒക്ടോബർ 2011)
  •  കുടുംബുംശ്രീയെക്കുറിച്ചുള്ള വിലയിരുത്തൽ പഠനം (ഓഗസ്റ്റ് 2012)
  •  പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ (2007-08 മുതൽ 2011-12 വരെ) വികേന്ദ്രീകൃത ആസൂത്രണത്തിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ ഉപപദ്ധതി (2014 ജനുവരി)
  • കേരളത്തിലെ കൈത്തറി വ്യവസായത്തെക്കുറിച്ചുള്ള വിലയിരുത്തൽ പഠനം (ഒക്ടോബർ 2014)
  •  കേരളത്തില്‍ മദ്യപാനത്തിന്റെ അന്തരഫലം – റിപ്പോർട്ട് (ഡിസംബർ 2014)
  •  പട്ടികജാതിക്കാർക്കിടയിലെ ദുർബലരായ ഗ്രൂപ്പുകൾക്കുള്ള വികസന പരിപാടികൾ (ഡിസംബർ 2015)
  •  സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ കേരളത്തിലെ ഗോത്രവർഗക്കാരെ ഒഴിവാക്കുന്ന കാഴ്ചപ്പാടിലുണ്ടായ അവബോധം  റിപ്പോർട്ട് (മെയ് 2017)
  • മാതാപിതാക്കളുടയും മുതിര്‍ന്ന പൗരന്മാരുടേയും പരിപാലത്തിനും ക്ഷേമത്തിനുമായുള്ള 2017 ലെ ആക്ട് സംബന്ധിച്ച പഠനം (ഡോ പി. കെ. ബി. നായര്‍, ചെയര്‍മാന്‍,  സെന്റര്‍ ഫോര്‍‍ ജെരണ്ടോളജിക്കല്‍ സ്റ്റഡീസ്, കേശവദാസപുരം)
  • കേരളത്തിലെ നഗര കുടിവെള്ള പരിപാലനത്തിലെ വെല്ലുവിളികള്‍ കൊച്ചി കോര്‍പ്പറേഷനെ സംബന്ധിച്ച പഠനം ( ഡോ. ദീപു സുകുമാരന്‍, സയിന്റിസ്റ്റ് ബി സി.ഡബ്ല്യു.ആര്‍.ഡി.എം, കോഴിക്കോട്)
  • കേരളത്തിലെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍‍ ആര്‍‍.എസ്.ബി.വൈ ചീസിന്റെ  സ്വാധീനത്തെക്കുറിച്ചുള്ള പഠനം (ശ്രീമതി. ജോബീ ജോയി, അസിസ്റ്റന്റ് പ്രൊഫസര്‍, സിഎസ്എംഎസ് കൊച്ചിന്‍ സ്കൂള്‍ ഓഫ് ബിസിനസ്, കൊച്ചി)
  • മാതാപിതാക്കളുടയും മുതിര്‍ന്ന പൗരന്മാരുടേയും പരിപാലത്തിനും ക്ഷേമത്തിനുമായുള്ള 2017 ലെ ആക്ട് സംബന്ധിച്ച പഠനം (ഡോ പി കെ ബി നായര്‍ ചെയര്‍മാന്‍  സെന്റര്‍ ഫോര്‍‍ ജെരണ്ടോളജിക്കല്‍ സ്റ്റഡീസ്, കേശവദാസപുരം)
  • കേരളത്തിലെ നഗര കുടിവെള്ള പരിപാലനത്തിലെ വെല്ലുവിളികള്‍ കൊച്ചി കോര്‍പ്പറേഷനെ സംബന്ധിച്ച പഠനം ( ഡോ. ദീപു സുകുമാരന്‍, സയിന്റിസ്റ്റ് ബി സി.ഡബ്ല്യു.ആര്‍.ഡി.എം, കോഴിക്കോട്)
  • കേരളത്തിലെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍‍ ആര്‍‍.എസ്.ബി.വൈ ചീസിന്റെ  സ്വാധീനത്തെക്കുറിച്ചുള്ള പഠനം (ശ്രീമതി. ജോബീ ജോയി, അസിസ്റ്റന്റ് പ്രൊഫസര്‍,സിഎസ്എംഎസ് കൊച്ചിന്‍ സ്കൂള്‍ ഓഫ് ബിസിനസ്, കൊച്ചി)

 

പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

  • ചീഫിന്റെ കീഴില്‍ ഓര്‍ഗനോഗ്രാഫില്‍‍ രേഖപ്പെടുത്തിയ വിവിധ തസ്തികകളിലെ ഉദ്യോഗസ്ഥര്‍ ഒരു ടീമായി പ്രവര്‍ത്തിച്ച് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
  • വിലയിരുത്തല്‍ പഠന നടത്തിനായി  പ്രമുഖ സ്ഥാപങ്ങള്‍, സര്‍വ്വകലാശാലകള്‍ വിദഗ്ദര്‍ മറ്റ് സ്വതന്ത്ര  സംരഭങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുക.
  • വിവിധ  തസ്തികകളിലുള്ള  ഉദ്യോഗസ്ഥര്‍ക്ക് അനുയോജ്യമായ പരിശീലന പരിപാടികള്‍ തയ്യാറാക്കുക.
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറ് ആനന്ദ്   (ഐ.ആര്‍.എം.എ), ഐ.ഐ.എം കോഴിക്കോട്, അഡ്മിനിസ്ട്രേറ്റീവ് കോളേജ് ഓഫ് ഇന്ത്യ (ASCI) ഹൈദരാബാദ്, ഐ.ഐഎം ബാഗ്ലൂര്‍, എന്‍.എച്ച് ആര്‍.ഡി ഹൈദരാബാദ്, സംസ്ഥാന സര്‍ക്കാരിന്റെ ഇനിസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.എം.ജി) തിരുവനന്തപുരം തുടങ്ങിയ  പ്രമുഖ സ്ഥാപനങ്ങലില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഡക്ഷന്‍‍ ട്രൈയിനിംഗ്  നല്‍കുക.

 

ചീഫ് പ്രൊഫൈല്‍

ചീഫ് പ്രൊഫൈല്‍

ഡോ. സുനിത എ. എസ്
ചീഫ്, ഇവാലുവേഷൻ ഡിവിഷന്‍

ഡോ.  സുനിത എ. എസ് സംസ്ഥാന ആസൂത്രണ ബോർഡ് വിലയിരുത്തല്‍ വിഭാഗം ചീഫ്  ആയി   2022 മെയ് 18 -ല്‍ നിയമിതയായി.  സംസ്ഥാന ആസൂത്രണ ബോർഡിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ എന്‍.ഐ.റ്റി,  കോഴിക്കോട്, എസ്.സി.എം.എസ് കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസ് എന്നിവയിലെ അധ്യാപികയായിരുന്നു. നവോദയ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ   Applied Economics വിഭാഗത്തില്‍ നിന്നും ബിരുദാനന്തരബിരുദവും എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി. വികസന സാമ്പത്തികശാസ്ത്രം, ദാരിദ്ര്യം, അസമത്വം, വികേന്ദ്രീകരണം, തദ്ദേശസ്വയംഭരണം, ദളിത് ആദിവാസി സമൂഹങ്ങളുടെ സാമൂഹിക മുന്നേറ്റം,  മറ്റ് പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ഉന്നമനം, വനിതാ ശിശു വികസനം  എന്നീ മേഖലകളില്‍ ഗവേഷണ തത്പരയാണ്.

ISID ഡൽഹി, TISS മുംബൈ, CDS തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശീലനത്തിലൂടെ ഡേറ്റ അനാലിസിസ് – ലും റിസർച്ച് മെത്തഡോളജിയിലും പ്രാഗൽഭ്യം തെളിയിച്ചു. 2022-23 ലെ ദേശീയ, കേരള ബഡ്ജറ്റ് ചർച്ചകളിലെ സജീവസാന്നിധ്യമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായി  പ്രവര്‍ത്തിക്കുമ്പോള്‍ UNDP, ICSSR, മുന്‍ പ്ലാനിംഗ് കമ്മീഷന്‍, സംസ്ഥാന ആസൂത്രണ ബോർഡ്, MSSRF Alberta യൂണിവേഴ്സിറ്റി എന്നിങ്ങനെ  നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ വിഷയങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ പങ്കാളിയായി.  ICSSR, കേരള വനിതാ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളിലെ Major Research Project-കളില്‍ പ്രിന്‍സിപ്പാള്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയിരുന്നു.  ദേശീയ-അന്തർദേശീയ ആനുകാലികങ്ങളില്‍ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും, UNU-WIDER, HDCA ഡല്‍ഹി, IDS ജയ്പൂര്‍, MIDS ചെന്നൈ, CSSS കൊല്‍ക്കത്ത, CESS ഹൈദരാബാദ്, കില തുടങ്ങിയ സ്ഥാപനങ്ങളിലെ ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

സ്റ്റാഫ്‌ വിവരങ്ങള്‍

സ്റ്റാഫ്‌ വിവരങ്ങള്‍

ക്രമ നം പേര് പദവി  ബന്ധപ്പെടേണ്ട നമ്പര്‍ 
1 ഡോ. സുനിത എ. എസ്. ചീഫ് 9496310332
2 ശ്രീമതി. രാജലക്ഷ്മി വി. ജോയിന്റ് ഡയറക്ടര്‍ 9495175970
3 ശ്രീമതി. ബിന്ദു കെ. വി. അസിസ്റ്റന്റ്‌ ഡയറക്ടര്‍ II 9605012034
4 ശ്രീ. സുധി എസ്. റിസര്‍ച്ച് ഓഫീസര്‍ 9526113132
5 വേക്കൻ്റ് റിസര്‍ച്ച് അസിസ്റ്റന്റ്‌ I
6 ശ്രീമതി. സംഗീത എസ്. റിസര്‍ച്ച് അസിസ്റ്റന്റ്‌ II 9539097292
7 ശ്രീമതി. സൂര്യ ലക്ഷ്മി എ. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ 8606774274
8 ശ്രീമതി. ആര്യ എ. ആര്‍. സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് 8129634242
9 ശ്രീ. അക്ഷയ് ശ്രീകുമാര്‍ ഓഫീസ് അറ്റന്റന്റ് 8921865645
10 ശ്രീ. ജിനേഷ് ജോസ് ഡ്രൈവര്‍ 9562270019

ഓര്‍ഗനോഗ്രാം

 

പ്രധാന സംരംഭങ്ങള്‍

 

വിലാസം

Scroll to Top